മത്സ്യകൃഷി ഉപജീവന മാർഗം തന്നെയായ നാസറിന് ഈ ഉദ്യമത്തിൽ കുടുംബത്തിന്റെയും കൂട്ടുകാരുടെയും മുഴുവൻ ഗ്രാമത്തിന്റെ തന്നെയും പിന്തുണയുണ്ട്. സ്വന്തമായി വികസിപ്പിച്ചെടുത്ത, പൂർണമായും കെമിക്കൽ വിമുക്തമായ മത്സ്യത്തീറ്റയാണ് നാസർ വളർത്തുന്ന മീനുകൾക്ക് നൽകുന്നത്. മറ്റുളളവരിൽ നിന്ന് നാസറിന്റെ മത്സ്യകൃഷിരീതി വ്യത്യസ്തമാകുന്നതും ഇതുകൊണ്ടാണ്.