നമുക്കൊരു ഉത്തരവാദിത്തമുണ്ട് ഭാവി തലമുറയോട്. ഈ മണ്ണ് നശിക്കാതെ അവരെ ഏൽപ്പിക്കുക എന്നത്". അഞ്ച് പതിറ്റാണ്ടായി രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പരിചരിക്കുന്ന സ്വാഭാവിക തോട്ടത്തിൽ നിന്ന് ലീലാവതി അമ്മ ഇത് പറയുമ്പോൾ അവരുടെ ജീവിതം തന്നെയാണ് നമുക്ക് മാതൃകയാവുന്നത്. പാലക്കാട് തൂതപ്പുഴയുടെ തീരത്താണ് ഈ ജൈവകൃഷിത്തോട്ടം ഉളളത്.