Organic Keralam Facebook Page
English

സമ്മിശ്രകൃഷി

സമ്മിശ്രകൃഷിയുടെ മറ്റൊരു വിജയമാതൃക | Mixed Farming | Organic Farming

പുതിയ തലമുറയ്‌ക്ക്‌ കൃഷിയും പരിസ്ഥിതിയും അന്യമാവുന്നു എന്നു പറയുന്നവര്‍ കാണേണ്ടതാണ്‌ അരുണ്‍കുമാര്‍ എന്ന ഈ പത്താംക്ലാസുകാരന്റെ സമ്മിശ്ര കൃഷിത്തോട്ടം. തെങ്ങും ജൈവ പച്ചക്കറികളും നിറയുന്ന തോട്ടത്തിനൊപ്പം പശു, ആട്‌, കോഴി, പ്രാവ്‌, മുയല്‍ വളര്‍ത്തലും വിജയകരമായി ചെയ്‌തുപോരുന്ന അരുണിന്‌ തന്റെ തോട്ടവും കൃഷിയും ഇനിയും വിപുലമാക്കാന്‍ തന്നെയാണഗ്രഹം.