തമിഴ് നാട്ടിലെ ധര്‍മ്മപുരിയാണ് രാജന്റെ സ്വദേശം. വീടും കുടുംബവും ഫാമും എല്ലാം അവിടെത്തന്നെ. നാട്ടിലെ ഫാമില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങളെ ലോറിയില്‍ കേരളത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് പതിവ്. ദിവസവും രണ്ടായിരത്തോളം കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ട്. കച്ചവടം തുടങ്ങിയിട്ട് 20 വര്‍ഷമായെങ്കിലും കേരളത്തിലെവിടെയും സ്ഥിരമായി ഫാമോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നെങ്ങനെയാണ് കച്ചവടം എന്നല്ലേ?