മഞ്ഞളിന്റെ മറ്റൊരു ഇനമാണ് കസ്തൂരി മഞ്ഞള്‍. ഇംഗ്‌ളീഷില്‍ ഇതിനെ വൈൽഡ് ടര്‍മറിക്ക് എന്നും ആരോമാറ്റിക് ടര്‍മറിക്ക് ( Wild turmeric, Aromatic turmeric) എന്നും പറയും. ശാസ്ത്ര നാമം കുര്‍കുമ ആരോമാറ്റിക്ക (Curcuma aromatica) എന്നാണ്. സുഗന്ധ മഞ്ഞള്‍എന്നും ഇതിന് പേരുണ്ട്.
മറ്റ് ഭാഷകളിലെ പേരുകൾ
common name in English: Wild Turmeric, Aromatic Turmeric
Bengali: শটী (Shati) Hindi: जंगली हल्दी Jangli Haldi Manipuri: লম যাঈঙাঙ lam Yaingang Gujarati: ઝેદોઆરી Zedoari Tamil: கஸ்தூரி மஞ்சள் Kasturimanjal Malayalam: കസ്തൂരി മഞ്ഞൾ / കാട്ടുമഞ്ഞൾ kasthoori manjal, dantmanjal Mandarin: 郁金 yujin Marathi: Ran Halad रान हळद Telugu: కస్తూరి పసుపు Kasthuri Pasupa Kannada: ಕಸ್ತೂರಿ ಅರಿಶಿಣ Kasthuri Arishina Haldi: हाल्दि
തെങ്ങിന്‍ തോപ്പുകളില്‍ കൃഷിചെയ്യുവാന്‍ ഏറ്റവും അനുയോജ്യമാണ് കസ്തൂരി മഞ്ഞള്‍. കൃഷിയുടെ അറ്റാദായം വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു ഉപാധിയാണ് ഇടവിളകൃഷി.
തണലുള്ള സ്ഥലങ്ങള്‍ എല്ലാ കൃഷിയ്ക്കും അനുയോജ്യമല്ല. കസ്തൂരി മഞ്ഞൾ തണലുള്ള സ്ഥലത്താണ് നന്നായി വളരുക. മഴക്കാലാരംഭത്തോടെ ഒരു മീറ്റര്‍ വീതിയും, മൂന്ന് മീറ്റര്‍ നീളവും, 30 സെന്റീ മീറ്റര്‍ ഉയരവുമുള്ള തടങ്ങള്‍ തയ്യാറാക്കുക. ഈ തടത്തില്‍ 25 സെന്റീമീറ്റര്‍ അകലത്തില്‍ കുഴികള്‍ എടുത്ത് ചാണകപ്പൊടി നിറയ്ക്കുക. ചാണകപ്പൊടിയ്ക്കു പകരമായി ഏതെങ്കിലും ജൈവവളം നിറച്ചാലും മതി. അതില്‍ വേണം വിത്തുകള്‍ നടാന്‍. ഇതിനുപകരമായി ജൈവവളം വിതറി തടത്തില്‍ ചേര്‍ത്ത് കിളച്ചാലും മതി. ഒന്നോ രണ്ടോ മുകുളങ്ങള്‍ഉള്ളവിത്ത്25സെന്റീമീറ്റര്‍അകലത്തിലെങ്കിലും വേണം നടാന്‍. കരിയിലയോ, പച്ചിലയോ, ഓലയോ കൊണ്ട് നല്ലവണ്ണം പുതയിടണം.
നനവിന് വെള്ളമൊഴിക്കണം. ഒരാഴ്ച കഴിയുമ്പോഴത്തേക്ക് ചിനപ്പ് പൊട്ടി മുളയ്ക്കാന്‍ തുടങ്ങും. തടങ്ങളിലെ ഈര്‍പ്പം നിലനിര്‍ത്തണം. മണ്ണിലെ സൂക്ഷ്മ ജീവികളെ നിലനിര്‍ത്താനും പുതയിടിലൂടെ സാധിക്കും.
കസ്തൂരി മഞ്ഞളിന്റെ വളര്‍ച്ച ആറ്, ഏഴു മാസമാണ്. ഈ കാലഘട്ടത്തില്‍ മൂന്ന് പ്രാവശ്യം എങ്കിലും ജൈവവളം ഇട്ടുകൊടുക്കുന്നത് കൃഷിയുടെ ഉല്പാദന വര്‍ദ്ധനവിന് സഹായിക്കും. കസ്തൂരി മഞ്ഞളിന് സാധാരണയായി കീടങ്ങളുടെ ആക്രമണമുണ്ടായാല്‍ ജൈവ കീടനാശിനി ഉപയോഗിച്ച് നിയന്ത്രിയ്ക്കാം. ഇലപുള്ളി രോഗത്തിന് ബോഡോ മിശ്രിതം പ്രയോഗിച്ചാല്‍ മതി. ആറു മാസം കഴിയുമ്പോൾ ഇലകള്‍ കരിഞ്ഞു തുടങ്ങും. പിന്നെ ഒരു മാസം കൊണ്ട് പോളകളും കരിയും. ഇതോടെ കസ്തൂരി മഞ്ഞള്‍ പറിച്ചെടുക്കാന്‍ സമയമായി. തലേ ദിവസം തടം നല്ലവണ്ണം നനച്ചാല്‍ വിളവ് പറിച്ചെടുക്കുവാന്‍ എളുപ്പമാണ്. പറിച്ചെടുത്ത മഞ്ഞള്‍ വേരും, തൊലിയും കളഞ്ഞ് വൃത്തിയായി കഴുകി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് വെയിലത്ത് വച്ച് ഉണക്കുക. 5-6 ദിവസം ഉണങ്ങിയാല്‍ പൊടിയ്ക്കാനുള്ള പരുവമായി. 5-6 കിലോ മഞ്ഞള്‍ ഉണക്കി പൊടിച്ചാല്‍ 1 കിലോ പൊടി കിട്ടും.
ഇതിന്റെ കിഴങ്ങാണ് പ്രധാനമായും ഉപയോഗിയ്ക്കുന്നത്. കസ്തൂരി മഞ്ഞള്‍ മിക്ക സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെയും ഒരു പ്രധാനപ്പെട്ട ഘടകമാണ്. കസ്തൂരിമഞ്ഞള്‍പ്പൊടി ശുദ്ധമായ പനിനീരിലോ, പാലിലോ, തൈരിലോ, തേനിലോ ചാലിച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഏകദേശം മുപ്പത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത് ഒരു മാസം തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തുള്ള പാടുകള്‍ മാറുകയും മുഖത്തിന് സൗന്ദര്യം വര്‍ദ്ധിക്കുകയും ചെയ്യും. കസ്തൂരി മഞ്ഞള്‍ തേച്ച് കുളിച്ചാല്‍ ശരീരത്തിലെ തൊലിയ്ക്ക് നിറവും, സൗന്ദര്യവും കൂടും. ഇതില്‍ നിന്നും കൂര്‍ക്കുമിന്‍ എന്ന ചായം വേര്‍തിരിച്ച് വ്യവസായികമായി ഉപയോഗിച്ചു വരുന്നു. ഈ ചായം പരുത്തിയ്ക്കും മറ്റും നിറം പകരാനുപയോഗിക്കുന്നുണ്ട്. പഴയകാല ചിത്രരചനയ്ക്ക് ഈ മഞ്ഞള്‍ ഉപയോഗിച്ചിരുന്നു.